About

News Now

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് അഞ്ചു വർഷം തടവും 60 ലക്ഷം പിഴയും

 

പട്‌ന:

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിൽ മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് അഞ്ചു വർഷം തടവ്. 60 ലക്ഷം രൂപ പിഴയും അടയ്ക്കണം. ലാലു കുറ്റക്കാരനെന്ന് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം വിധി പ്രസ്‌താവിച്ചിരുന്നു. തെളിവുകളുടെ അഭാവത്തില്‍ കേസില്‍ പ്രതികളായ 6 സ്ത്രീകൾ ഉള്‍പ്പെടെ 24 പേരെ കോടതി വെറുതെ വിട്ടിരുന്നു.