About

News Now

ചുരം ബൈപ്പാസ് റോഡ്: ജനകീയ റോഡ് വെട്ടൽ സമരം നടത്തി

 


അടിവാരം:

ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ ചുരം ബൈപ്പാസ് റോഡ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തളിപ്പുഴയിൽ നടന്ന വനാതിർത്തിയിലെ ജനകീയ റോഡ് വെട്ടൽ സമരം അഡ്വ: ടി സിദ്ധിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ ഹുസൈൻ കുട്ടി അധ്യക്ഷത വഹിച്ചു.കൺവീനർ ടി.ആർ. ഓമനകുട്ടൻ സ്വാഗതം പറഞ്ഞു. റോഡ്‌ വെട്ടലിന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അലക്സ് ചെമ്പകശ്ശേരി, താമരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് ജെ.ടി. അബ്ദുറഹിമാൻ ,പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷംസീർ പോത്താറ്റിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ കെ.പി. സുനീർ, വൈത്തിരി പഞ്ചായത്ത് പ്രതിനിധികളായ ജ്യോതിഷ്കുമാർ, ഡോളി ജോസ് എന്നിവർ നേതൃത്വം നൽകി.

തളിപ്പുഴ-പൂക്കോട് ജംഗ്ഷനിൽ നിന്നും കോടഞ്ചേരി ,താമരശ്ശേരി - പുതുപ്പാടി - വൈത്തിരി പഞ്ചായത്ത് ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രിയ - സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും നേതൃത്വത്തിൽ നീങ്ങിയ മാർച്ച് വനാതിർത്തിയിൽ വെച്ച് പോലീസും വനപാലകരും ചേർന്ന് തടഞ്ഞു.

ദേശീയപാത 766ചിപ്പിലിത്തോട് ചിപ്പിലിത്തോട് 47.500 ൽ നിന്ന് തുടങ്ങി തളിപ്പുഴ 60.200ൽ എത്തിച്ചേരുന്ന നിലയിലാണ് നിർദ്ധിഷ്ട ബൈപ്പാസ്.