മീഡിയാവൺ വിലക്ക് ശരിവച്ച് കേരള ഹൈക്കോടതി: ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകുമെന്ന് മീഡിയാവൺ
കൊച്ചി:
മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണ ലൈസന്‍സ് റദ്ദാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി ശരിവച്ചു.
രാജ്യസുരക്ഷയുമായ വിഷയത്തിൽ ഇടപെടില്ലെന്ന് കോടതി. മീഡിയാ വൺ കൂടുതൽ സമയം ചോദിച്ചെങ്കിലും ഒരു മിനുറ്റ് പോലും നൽകാവുന്ന സാഹചര്യമില്ലെന്നും റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരം എന്നും ഹൈക്കോടതി നിരീക്ഷിച്ചു. മാധ്യമം ബ്രോഡ് കാസ്റ് ലിമിറ്റഡ് ആണ് ഹർജി നൽകിയത്. ഹർജി തള്ളിയത്തോടെ മീഡിയ വൺ ചാനലിനുള്ള വിലക്ക് പ്രാബല്യത്തിൽ വരും. രാജ്യസുരക്ഷയുടെ പേരിലാണ് മീഡിയാ വണ്‍ ചാനലിന് സംപ്രേഷണാനുമതി നിഷേധിക്കപ്പെട്ടത്. ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകുമെന്ന് മീഡിയാ വൺ.