About

News Now

കാട്ടുപന്നിയുടെ ആക്രമണം: വനം വകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കണം


 കൊടുവള്ളി:

കൊടുവള്ളിയുടെ വിവിധ പ്രദേശങ്ങളിൽ ഉണ്ടാകുന്ന കാട്ടുപന്നിയുടെ ആക്രമണത്തിനെതിരേ വനം വകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ജനതാദൾ-എസ്സ്കൊടുവള്ളി  മുൻസിപ്പിൽ കമ്മറ്റി പ്രസിഡണ്ട് കെ.കെ. അബ്ദുള്ള  ആവശ്യപ്പെട്ടു 

കൊടുവള്ളി നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ ബൈക്ക് യാത്രക്കാരും കാൽനടയാത്രക്കാരും പുലർച്ചെ ടാപ്പിങ്ങിന് പോകുന്നവരും കാട്ടുപന്നിയുടെ ഭീക്ഷണിയിലാണ്. പകൽ സമയങ്ങളിൽ പോലും പൊതുജനങ്ങൾക്ക് റോഡിലുടെ സഞ്ചരിക്കുന്നതിന്നും ചെറിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിനും സാധിക്കാത്ത സ്ഥിതിയാണ്. കൃഷിയിടങ്ങളിലെ ഇടവിളകൾ എല്ലാം കാട്ടുപന്നികൾ പരിപൂർണ്ണമായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ജനവാസ മേഖലകളിലെ കാട്ടുപന്നി ശല്യം അവസാനിപ്പിച്ച് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽക്കാൻ വനം വകുപ്പ് എം.പാനൽ ലിസ്റ്റിൽപ്പെട്ട ഷൂട്ടർമാരുടെ സേവനം ഉപയോഗപ്പെടുത്താനുള്ള അടിയന്തര നടപടികൾ ഉടൻ സ്വികരിക്കണമെന്നും ആവശ്യപ്പെട്ടു.