ടി. നസിറുദ്ദീൻ്റെ നിര്യാണത്തിൽ അനുശോചനം
കോഴിക്കോട്:
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി. നസിറുദ്ദീൻ്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം.വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് ടി.നസിറുദ്ദീന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
ടി. നസറുദ്ദീന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു.. കേരളത്തിലെ വ്യാപാരികളെ സംഘടനയിലൂടെ കരുത്തനാക്കിയ വ്യക്തിയാണ് ടി. നസറുദ്ദീൻ. അദ്ദേഹം മൂന്ന് പതിറ്റാണ്ടിലധികം വ്യാപരി വ്യവസായി ഏകോപന സമിതിയെ നയിച്ചു. അസംഘടിതരായ വ്യാപാരി സമൂഹത്തെ ഒന്നിപ്പിക്കുകയും അവരുടെ കാര്യത്തിൽ ശക്തമായ നിലപാടെടുക്കുകയും ചെയ്ത വ്യക്തിയായിരുന്നു. ടി. നസറുദ്ദീൻ്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും സതീശൻ.
ടി ടി.നസിറുദ്ദീന്റെ നിര്യാണത്തില്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. വ്യാപാരികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ നിരന്തരം പ്രയത്‌നിച്ച നേതാവിയിരുന്നു നസിറുദ്ദീന്‍. മൂന്നു പതിറ്റാണ്ടോളം വ്യാപാരി വ്യവസായി ഏകോപന സമിതിയെ നയിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കേരളത്തിലെ പൊതുമണ്ഡലത്തിന് വലിയൊരു നഷ്ടമാണ്.കുടുംബാംഗങ്ങളുടെയും വ്യാപാരി സമൂഹത്തിൻ്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ടി. നസറുദ്ദീന്റെ നിര്യാണത്തിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് അനുശോചിച്ചു. വ്യാപാരികളുടെ ആവശ്യങ്ങൾക്കുവേണ്ടി പതിറ്റാണ്ടുകൾ പ്രയത്നിച്ച അദ്ദേഹത്തിന്റെ നിര്യാണം വ്യാപാരി സമൂഹത്തിന് വലിയ നഷ്ടം ആണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും മന്ത്രി പറഞ്ഞു.