About

News Now

കാൻസർ രോഗ നിർണയം ക്യാമ്പ് നടത്തി

 


താമരശ്ശേരി: 

ലോക കാൻസർ ദിനചാരണത്തിന്റെ ഭാഗമായി സിഒഡി താമരശ്ശേരി, എം. എസ്.ജെ. സെന്റ് തോമസ് പ്രൊവിൻസ് സോഷ്യൽ മിഷനും സംയുക്തമായി മലബാർ കാൻസർ സെന്ററിന്റെ സഹകരണത്തോടെ കാൻസർ ബോധവത്കരണ സെമിനാറും കാൻസർ രോഗ നിർണയം ക്യാമ്പ് നടത്തി. സി.ഒ.ഡി ഡയറക്ടർ ഫാ. ജോർജ് ചെമ്പരത്തി പരിപാടിയുടെ ഉദ്ഘാടന കർമം നിർവഹിച്ചു. സിസ്റ്റർ സജീവ അധ്യക്ഷത വഹിച്ചു. മലബാർ കാൻസർ സെന്ററിലെ കമ്മ്യൂണിറ്റി ഒൻകോളജി വിഭാഗം ഡോ. ഫിൻസ് എം. ഫിലിപ്പ് കാൻസർ രോഗ ലക്ഷണങ്ങളെ കുറിച്ചും, രോഗം വരാനൊള്ള സാഹചര്യങ്ങളെ കുറിച്ചും ക്ലാസ്സെടുത്തു. മലബാർ കാൻസർ സെന്റർ പുല്ലാഞ്ഞിമേട്ടിൽ മാസം തോറും നടത്തി വരുന്ന കാൻസർ രോഗ നിർണയ ക്യാമ്പുകളിൽ പരിശോധന നടത്തി രോഗ പ്രതിരോധം തീർക്കാൻ കഴിയുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നമ്മുടെ ഇടയിൽ കൂടുതലായി കണ്ടുവരുന്ന ഗർഭാശയ കാൻസർ, ബ്രെസ്റ്റ് കാൻസർ, വായിലെ കാൻസർ ഇവ പ്രാരംഭാദിശയിൽ കണ്ടെത്തി ചികിത്സ തേടിയാൽ പൂർണമായി ഭേദമാക്കാൻ കഴിയും.

ഈ ലക്ഷ്യത്തോടെയാണ് പുല്ലാഞ്ഞിമേട്ടിൽ മലബാർ കാൻസർ സെന്ററിന്റെ സഹകരണത്തോടെ, ഏർളി കാൻസർ ഡിറ്റെക്ഷൻ സെന്റർ തുടങ്ങിയിരിക്കുന്നത്. ഇവിടെ നടത്തുന്ന പരിശോധനകൾക്കു എം. സി. സിയുടെ ഏർളി കാൻസർ ഡിറ്റെക്ഷൻ സെന്ററിന്റെ കോർഡിനേറ്റർമാരായ സന്തോഷ്, ശ്രീമതി നിഷ എന്നിവരും ഡോ. ഫിൻസ് എം. ഫിലിപ്പ് കൂടെ ചേർന്നു നേതൃത്വം നൽകി.

 പരിപാടിയിൽ സി.ഒ.ഡി കോർഡിനേറ്റർ ഡോണ സ്വാഗതവും ഏരിയ കോർഡിനേറ്റർ സോമിനി നന്ദിയും പറഞ്ഞു.