About

News Now

കദളി, കങ്കദളി, ചെങ്കദളി പൂവേണോ... ലതാ മങ്കേഷ്ക്കർ പാടിയ ഏക മലയാള ഗാനം ഇന്നും സൂപ്പർ ഹിറ്റ്

 


രാജ്യത്തിൻ്റെ വാനമ്പാടി ലതാ മങ്കേഷ്ക്കർ ഒരു ഗാനമെ ത്തിൽ പാടിയിട്ടുള്ളു. പക്ഷേ ആ ഗാനം ഇന്നും മലയാളികളുടെ മനസ്സിൽ സൂപ്പർ ഹിറ്റാണ്. 1974ൽ രാമുകാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമയ്ക്ക് വേണ്ടിയാണ് ലത മലയാളത്തിൽ പാടിയത്. കദളി, കങ്കദളി, ചെങ്കദളി പൂവേണോ..., കവിളിൽ പൂമ ദമുള്ളൊരു പെൺപൂവേണോ പൂക്കാരാ... എന്ന ലതാ മങ്കേഷ്ക്കർ പാടിയ പാട്ട് തലമുറകളാണ് ആസ്വദിച്ച് ഹിറ്റാക്കിയത്.

വയലാർ രാമവർമ്മയുടെ രചനയിലുള്ള ഗാനം സലീൽ ചൗധരിയാണ് ചിട്ടപ്പെടുത്തിയത്. ജയഭാരതി പാടി അഭിനയിക്കുന്ന സിനിമാ ഗാനത്തിൽ മോഹൻ ശർമ്മയും നായകനായി എത്തുന്നുണ്ട്. 48 വർഷം മുൻപ് പാടിയ ഗാനമാണിതെങ്കിലും ഇപ്പോഴും അതിൻ്റെ മാധുര്യം കുറഞ്ഞിട്ടില്ലെന്നാണ് ആസ്വാദകരുടെ പക്ഷം. 

ലതാ മങ്കേഷ്ക്കർ പാടിയ ഏക മലയാളഗാനംകദളി, കങ്കദളി, ചെങ്കദളി പൂവേണോ...... ഗാനം കേൾക്കാം  ∆