About

News Now

കോഴിക്കോട് ജില്ലയിൽ 37പേര്‍ക്ക് കോവിഡ്: 55പേർക്ക് രോഗമുക്തി


കോഴിക്കോട്
ജില്ലയില്‍ ഇന്ന് 37 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 36 പേർക്ക്  സമ്പര്‍ക്കം വഴിയും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.  1,045 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 55 പേര്‍ കൂടി രോഗമുക്തി നേടി. നിലവിൽ 375 പേരാണ് ജില്ലയിൽ കോവിഡ് ബാധിതരായി ഉള്ളത്.