About

News Now

മലബാറിൻ്റെ ടൂറിസം സാധ്യതകൾ അടുത്തറിയാൻ ഫാം ടു മലബാർ യാത്ര സംഘം കോഴിക്കോടെത്തി  

 

താമരശ്ശേരി: 

മലബാറിൻ്റെ ടൂറിസം സാധ്യതകൾ ലോകത്തിനു പരിചയപ്പെടുത്താൻ സംസ്ഥാന ടൂറിസം വകുപ്പ് വിവിധ ഏജൻസികളുമായി സഹകരിച്ചു സംഘടിപ്പിച്ചിരിക്കുന്ന ഫാം  ടു മലബാർ 500 പരിപാടിയിലെ  യാത്ര സംഘം കോഴിക്കോട് ജില്ലയിലെ പര്യടനം തുടങ്ങി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 40 ൽ പരം ടൂർ ഓപ്പറേറ്റർമാരുടെ സംഘം  താമരശ്ശേരി കൈതപ്പൊയിൽ ടൈഗ്രീസ് ഹോളിസ്റ്റിക് വെൽനസ്സ് വാലിയിൽ എത്തി. കാസർഗോഡ്

കണ്ണൂർ, വയനാട് എന്നീ ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണു സംഘം കോഴിക്കോട് എത്തിയത്. ജില്ല ടൂറിസം ഉദ്യോഗസ്ഥരും ടൈഗ്രീസ് വാലി ചെയർമാൻ ഡോ . മുഹമ്മദ് ഷെരീഫ്, വയനാട് ചേംബർ ഓഫ് കൊമേഴ്സ് അധികൃതരും ചേർന്ന് ഫാം  ടു മലബാർ യാത്ര സംഘത്തെ സ്വീകരിച്ചു. കേന്ദ്ര സർക്കാരിൻ്റെ ആയുഷ് പ്രോഗ്രാമിൻ്റെ അംഗീകാരമുള്ള കേരളത്തിലെ ഏക വെൽനസ് സെൻററായ ടൈഗ്രീസ് വാലിയായിരുന്നു സംഘത്തിൻ്റെ ജില്ലയിലെ ആദ്യ സന്ദർശന സ്ഥലം.അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ പ്രോപ്പർട്ടിയാണിത്.

ഒരു ഔഷധ രഹിത ജീവിതശൈലി എന്ന ആശയമാണ് ഇവിടെ ലക്ഷ്യമിടുന്നതെന്നും എം.ഡി. ഡോ. മുഹമ്മദ് ഷെരീഫ് പറഞ്ഞു .ടൈഗ്രീസ് വാലിയിലെ അത്യാധുനിക ഹെർബൽ റിസർച്ച് സെൻററിൽ ഉല്പാദിപ്പിച്ച ഔഷധ ഉല്പന്നങ്ങൾ ടൈഗ്രീസ് വാലി എക്സിക്യുട്ടീവ് ഡയറക്ടർ ഡോ . ഷാഹുൽ ഹമീദ് അവതരിപ്പിച്ചു. സി.ഇ.ഒ. റോമിയോ ജെസ്റ്റിൻ  സെൻററിലെ വേറിട്ടു നിൽക്കുന്ന കുറ്റമറ്റ സൗകര്യങ്ങളും സേവനങ്ങളും വിശദീകരിച്ചു. തമിഴ് നാട് ടൂർ ഓപ്പറേറ്റർ വി.കെ.ടി. ബാലൻ, കെ.എസ്.എ. ടൂർ ഓപ്പറേറ്റർ ഷംസുദ്ദീൻ, എന്നിവർ സംസാരിച്ചു. തുടർന്ന് സംഘം കോഴിക്കോട് സി.വി.എൻ. കളരി. പുതിയാപ്പ ബീച്ച്, ഹരിവിഹാർ, ബേപ്പൂർ എന്നിവിടങ്ങളിലും സന്ദർശിച്ചു.