ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 | മാർച്ച് 04 വെള്ളി|1197 കുംഭം 20 ഉത്രട്ടാതി| ശഅബാൻ 01|
◼️റഷ്യന്‍ ആക്രമണത്തിനിടെ യുക്രെയിനിലെ പത്തു ലക്ഷത്തിലധികം ജനങ്ങള്‍ രാജ്യംവിട്ടെന്ന് ഐക്യരാഷ്ട്രസഭ. തുറമുഖ നഗരമായ ഖേഴ്സണ്‍ റഷ്യന്‍ സേന പിടിച്ചെടുത്തു. മറ്റൊരു തുറമുഖ നഗരമായ മരിയാപോളോയും കീഴടക്കിയ നിലയിലാണ്. യുക്രെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള യത്നത്തിലാണ് റഷ്യന്‍ പട്ടാളം.
◼️യുക്രെയിനില്‍ റഷ്യന്‍ പട്ടാളം യുദ്ധവുമായി മുന്നേറുമ്പോള്‍ പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന റഷ്യ - യുക്രൈന്‍ പ്രതിനിധിസംഘങ്ങളാണ് ചില മേഖലകളെ 'യുദ്ധമില്ലാ മാനുഷിക ഇടനാഴി'കളായി മാറ്റാന്‍ തീരുമാനിച്ചത്. ഇതേസമയം, ഇനി ചര്‍ച്ച നേരിട്ട് നടത്താമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്ളോഡ്മിര്‍ സെലന്‍സ്‌കി റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനോട് ആവശ്യപ്പെട്ടു.
◼️യുക്രെയിനില്‍നിന്ന് ഇതുവരെ 18,000 ഇന്ത്യക്കാര്‍ രക്ഷപ്പെട്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. 6,400 പേരെ ഇന്ത്യയില്‍ എത്തിച്ചു. ഓപറേഷന്‍ ഗംഗയുടെ ഭാഗമായി 30 വിമാന സര്‍വീസ് നടത്തി. അടുത്ത 24 മണിക്കൂറിനിടെ 18 വിമാന സര്‍വീസ്‌കൂടി നടത്തും.
◼️കൊവിഡ് കാലത്ത് പിപിഇ കിറ്റുകളും മരുന്നുകളും അടക്കമുള്ളവ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വാങ്ങിയതില്‍ അഴിമതി ആരോപിച്ചുള്ള ഹര്‍ജിയില്‍ ലോകായുക്ത പ്രാഥമിക അന്വേഷണം തുടങ്ങി. സാധനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മാര്‍ച്ച് ഏഴിനു മുമ്പ് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനു നോട്ടീസയച്ചു. ആരോഗ്യ സെക്രട്ടറി രാജന്‍ ഘൊബ്രഗഡേ, മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുന്‍ എംഡിമാരായ ബാലമുരളി, നവജ്യോത് ഖോസ, അജയകുമാര്‍ എന്നിവര്‍ക്കും മുന്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ് കുമാറിനുമാണ് നോട്ടീസ് അയച്ചത്.
◼️നിയമസഭ കൂടാനിരിക്കെ ലോകായുക്ത നിയമം ഓര്‍ഡിന്‍സിലൂടെ ഭേദഗതി ചെയ്തത് ഒഴിവാക്കാമായിരുന്നുവെന്ന് ഉപലോകായുക്ത ഹാറൂണ്‍ എല്‍ റഷീദ്. വേണ്ടത്ര ആലോചനകളില്ലാതെ ദുരിതാശ്വാസ നിധിയിലെ പണം ചെലവാക്കിയതുകൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ പഴി കേള്‍ക്കുന്നതെന്നും ഉപലോകായുക്ത പരാമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും കുടുംബത്തിന് നല്‍കിയെന്ന ഹര്‍ജി പരിഗണിക്കവേയാണ് പരമാര്‍ശം.
◼️സംസ്ഥാനത്തു പട്ടയം ലഭിക്കാന്‍ കൈക്കൂലി നല്‍കേണ്ട അവസ്ഥയില്ലെന്നു റവന്യൂ മന്ത്രി കെ. രാജന്‍. റവന്യൂ വകുപ്പില്‍ പണപ്പിരിവു നടത്തുന്നുണ്ടെന്നു സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നെന്ന ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അത്തരമൊരു വിമര്‍ശനം സിപിഎം സമ്മേളനത്തില്‍ ഉണ്ടായിട്ടുണ്ടെന്നു വിശ്വസിക്കുന്നില്ലെന്നും മന്ത്രി രാജന്‍ പറഞ്ഞു.
◼️പൊലീസിനെതിരെ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുനയമല്ല, സര്‍ക്കാര്‍ നയമാണ് പൊലീസ് നടപ്പാക്കേണ്ടത്. പൊലീസിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും പേടി വേണ്ടെന്നും കോടിയേരി പറഞ്ഞു. സ്ത്രീ സമത്വത്തെക്കുറിച്ച് ചര്‍ച്ചകളുണ്ടായെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച വികസന നയരേഖയില്‍ സിപിഎം ഒറ്റക്കെട്ടാണെന്നും നയരേഖയ്ക്കെതിരേ ആരും സംസാരിച്ചില്ലെന്നും കോടിയേരി പറഞ്ഞു.
◼️സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് ആറു പുതുമുഖങ്ങള്‍ എത്തിയേക്കും. മുഹമ്മദ് റിയാസും എ എന്‍ ഷംസീറും പരിഗണനയിലുണ്ട്. സജി ചെറിയാന്‍, വി.എന്‍ വാസവന്‍, കടകംപള്ളി സുരേന്ദ്രന്‍, സി.കെ രാജേന്ദ്രന്‍ എന്നിവര്‍ക്കും സാധ്യതയുണ്ട്.
◼️നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തില്‍ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ മുഴുവന്‍ വിവരങ്ങളും ഹാജരാക്കാന്‍ വിചാരണ കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. തുടരന്വേഷണത്തിനു മൂന്നു മാസം കൂടി വേണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ച കോടതി ഇതുവരെ ചെയ്തത് എന്താണെന്നു ചോദിച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ ഇനി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളേ ഉള്ളുവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. കേസ് അടുത്ത മാസം മൂന്നാം തീയതിയിലേക്കു മാറ്റി.
◼️നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് എറണാകുളം ജില്ലാ കോടതിയില്‍ വച്ച് നിയമവിരുദ്ധമായി തുറന്നെന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കാര്‍ഡിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോയെന്നു വ്യക്തമല്ല. വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് വിചാരണക്കോടതി ആവശ്യപ്പെട്ടു.
◼️കെപിസിസി, ഡിസിസി പുനസംഘടന ഹൈക്കമാന്‍ഡ് ഇടപെട്ട് നിര്‍ത്തിയതിനെച്ചൊല്ലി സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പുതിയ കൂട്ടുകെട്ടുകള്‍ രൂപംകൊള്ളുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ സമവായ നീക്കങ്ങള്‍ സജീവമാണ്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും വിഡി സതീശനും തമ്മില്‍ ഇന്നു ചര്‍ച്ച നടത്തും. എന്നാല്‍ കെ.സി. വേണുഗോപാല്‍ - വി.ഡി. സതീശന്‍ ചേരിക്കെതിരെ കെ. സുധാകരനൊപ്പം രമേശ് ചെന്നിത്തലയും കെ. മുരളീധരനും കൈകോര്‍ത്തു.
◼️സംസ്ഥാന ബജറ്റ് മാര്‍ച്ച് 11 ന് അവതരിപ്പിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. അടിസ്ഥാന സൗകര്യ മേഖലയില്‍ പുതിയ പദ്ധതികള്‍ക്ക് ബജറ്റില്‍ വലിയ പരിഗണന കിട്ടാന്‍ സാധ്യതയുണ്ട്. തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും പ്രതീക്ഷിക്കാം.
◼️ആലപ്പുഴ വെണ്‍മണി ഇരട്ടക്കൊലക്കേസില്‍ ബംഗ്ലാദേശ് സ്വദേശികളായ പ്രതികള്‍ കുറ്റക്കാരെന്നു കോടതി. ശിക്ഷ ഇന്നു വിധിക്കും. എ പി ചെറിയാന്‍, ഭാര്യ ലില്ലിക്കുട്ടി ചെറിയാന്‍ എന്നിവരെ കൊലപ്പെടുത്തി വീട്ടിലെ 45 പവന്‍ സ്വര്‍ണാഭരണവും 17,338 രൂപയും കൊള്ളയടിച്ച കേസില്‍ ലബിലു ഹസന്‍ (39), ജുവല്‍ ഹസന്‍ (24) എന്നിവരെയാണു കുറ്റക്കാരായി മാവേലിക്കര കോടതി കണ്ടെത്തിയത്.
◼️കൊച്ചിയില്‍ യുട്യൂബ് വ്‌ളോഗറും മോഡലുമായ നേഹയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയണ്ടെന്ന് പൊലീസ്. നേഹയുടെയും കൂടെ താമസിച്ചിരുന്ന സിദ്ധാര്‍ഥിന്റെയും മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്കു വിധേയമാക്കും. മരണത്തിനു പിന്നില്‍ ലഹരി മാഫിയക്കു ബന്ധമുണ്ടെന്നു സംശയമുണ്ട്.
◼️വ്ളോഗര്‍ റിഫ മെഹ്നു ദുബായില്‍ മരിച്ചതില്‍ ദുരൂതയുണ്ടെന്ന് ബന്ധുക്കള്‍. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. മരിച്ച തിങ്കളാഴ്ച രാത്രിയും വീഡിയോകോളിലൂടെ സംസാരിച്ചിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. റിഫയുടെ മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചു കബറടക്കി
◼️ഹരിപ്പാട് ക്ഷേത്രത്തിലെ ദേശതാലവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശരത്ചന്ദ്രനെ കുത്തിക്കൊന്ന കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. മറ്റൊരു പ്രതി ഹരിപ്പാട് കോടതിയില്‍ കീഴടങ്ങി. കുമാരപുരം പൊത്തപ്പള്ളി തുണ്ട് തറയില്‍ കിഴക്കതില്‍ അഭിജിത്തിനെ (19 )ആണ് മാന്നാറിലെ ബന്ധു വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. വിഷ്ണു എന്ന കൊച്ചു വിഷ്ണു (21) ആണ് കോടതിയില്‍ കീഴടങ്ങിയത്.
◼️കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീപ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ.എം. സംവിധാനം ചെയ്യുന്ന 'പട' ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ അഞ്ചാമതായി തുടരുകയാണ് ട്രെയ്‌ലര്‍. കേരളത്തിലെ ആദിവാസി വിഭാഗവും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം. ഷൈന്‍ ടോം ചാക്കോ, ടി.ജി രവി, ജഗദീഷ്, കനി കുസൃതി, ഇന്ദ്രന്‍സ്, പ്രകാശ് രാജ്, മിനി കെ.എസ്, സലീംകുമാര്‍, ആദത്ത് ഗോപാലന്‍, സാവിത്രി ശ്രീധരന്‍, ജോര്‍ജ്ജ് ഏലിയ, സുധീര്‍ കരമന, സിബി തോമസ് തുടങ്ങിയവരാണ് പടയില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.