ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി
തിരുവനന്തപുരം;
ചെറിയാന്‍ ഫിലിപ്പ് ഇടവേളക്ക് ശേഷം കോണ്‍ഗ്രസില്‍ തിരിച്ചെത്തി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്്. അഭയകേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിനേക്കാള്‍ സ്വന്തം വീട്ടില്‍ കിടന്ന് മരിക്കുന്നതാണ് അഭികാമ്യമെന്ന് ചെറിയന്‍ ഫിലിപ്പ് പറഞ്ഞു. എകെജി സെന്ററിലെ പല രഹസ്യങ്ങളും അറിയാം. എന്നാല്‍ അതൊന്നും പുറത്തു പറയില്ല. സിപിഎമ്മില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ല പക്ഷെ സിപിഎമ്മില്‍ തനിക്ക് ശത്രുക്കളില്ല. ഖാദിയെന്ന പേരില്‍ വില്‍ക്കുന്നത് വ്യാജ ഖാദിയാണെന്നും ചെറിയാന്‍ ഫിലിപ്പ്.
തന്റെ അധ്വാനത്തിന്റെ മൂലധനം കോണ്‍ഗ്രസിലുണ്ട്. അന്ന് പറഞ്ഞ കാര്യങ്ങള്‍ ഇന്ന് കോണ്‍ഗ്രസ് നടപ്പാക്കിയിരിക്കുന്നു. ഇന്നലെ കെപിസിസി അധ്യക്ഷന്‍ കോണ്‍ഗ്രസിലേക്കു ക്ഷണിച്ചതായും ചെറിയാന്‍ ഫിലിപ് പ്രതികരിച്ചു. രാവിലെ എ.കെ. ആന്റണിയെ കണ്ടശേഷമാണ് ചെറിയാന്‍ ഫിലിപ്പ് വാര്‍ത്താസമ്മേളനത്തിന് എത്തിയത്. ചെറിയാന്‍ തിരിച്ച് വരുന്നതില്‍ സന്തോഷമുണ്ടെന്ന് ആന്റണി പറഞ്ഞു. എന്നാല്‍ രാജ്യസഭ സീറ്റ് ലഭിക്കുമെന്ന് കരുതുന്നില്ല, തന്റെ പിന്‍ഗാമിയല്ല ചെറിയാനെന്നും ആന്റണി പ്രതികരിച്ചു.
2001 ല്‍ ജയസാധ്യത ഇല്ലാത്ത സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു ചെറിയാന്‍ കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്ന് ഇടത് സഹയാത്രികനായി. 2001 ല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയിലും, 2006 ല്‍ ജോസഫ് എം പുതുശ്ശേരിക്കെതിരെ കല്ലൂപ്പാറയിലും ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
