ഡിവൈഎഫ്‌ഐ സെക്കുലര്‍ യൂത്ത് ഫെസ്റ്റ് കോഴിക്കോട്
കോഴിക്കോട്:
വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയ ധ്രൂവീകരണത്തിനെതിരേയും വലതുപക്ഷ വല്‍ക്കരണത്തിനെതിരേയുമുള്ള ക്യാംപയിന്റെ ഭാഗമായി മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്കുലര്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
നവംബര്‍ ഒന്നിന് വൈകീട്ട് മൂന്നുമണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന സെക്കുലര്‍ യൂത്ത് ഫെസ്റ്റ് സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ 250 കേന്ദ്രങ്ങളിലായിട്ടാണ് സെക്കുലര്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, മേയര്‍ ഡോ. ബീന ഫിലിപ്പ്, വി.ആര്‍ സുധീഷ്, എം. മോഹനന്‍, ഫൈസല്‍ എളേറ്റില്‍, ഡോ. എം. ഷംഷാദ് ഹുസൈന്‍, ദേവരാജന്‍, വിജേഷ് എന്നിവര്‍ സംസാരിക്കും. പരിപാടിക്കിടയിൽ വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന വ്യത്യസ്ത കലാപരിപാടികളും ഉണ്ടായിരിക്കും.