സംസ്ഥാന റോള്‍ ബോള്‍: കോഴിക്കോടും കൊല്ലവും ജേതാക്കള്‍
കോഴിക്കോട്:
കോഴിക്കോട് നടന്ന 17-ാമത് സംസ്ഥാന റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ കോഴിക്കോടും ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ കൊല്ലവും ജേതാക്കളായി. ബോയ്‌സ് വിഭാഗത്തില്‍ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് കോഴിക്കോട് കൊല്ലത്തെ പരാജയപ്പെടുത്തിയത്. ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ലീഗ് റൗണ്ടിലായിരുന്നു മത്സരം. കൊല്ലം ഒന്നാം സ്ഥാനവും കോഴിക്കോട് രണ്ടാം സ്ഥാനവും തൃശൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സബ്ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ എറണാകുളം ചാമ്പ്യന്മാരായി. തിരുവനന്തപുരത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ (10-1). സബ് ജൂനിയര്‍ ഗേള്‍സ് ലീഗ് റൗണ്ട്് മത്സരത്തിലും എറണാകുളം ഒന്നാം സ്ഥാനത്തെത്തി. കൊല്ലം, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ടീമുകള്‍ യഥാക്രമം രണ്ടു മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പന്തീരാങ്കാവ് ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളില്‍ നടക്കുന്ന മത്സരം കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.