About

News Now

മഴ: ആറ് ജില്ലകളിൽ ഓറഞ്ച് അലെർട്ട്

 

തിരുവനന്തപുരം:

 സംസ്ഥാനത്ത് ഇന്ന് മഴ ശക്തി പ്രാപിച്ചേക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കേരള തീരത്തിന് സമീപത്ത് കൂടി പോകുന്നതിനാൽ അതീവ ജാഗ്രതയിലാണ് കേരളം. ഞായറാഴ്ചവരെ ശക്തമായ മഴ തുടരും. ഇന്നും നാളെയും 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലെർട്ട്. ഇന്ന് കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലെർട്ടാണ്.

മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കേരള -ലക്ഷദ്വീപ് തീരങ്ങളിൽ ഞായറഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും അറബിക്കടലിലെ ചക്രവാതച്ചുഴിയുമാണ് കേരളത്തിൽ മഴ ശക്തമാകാൻ ഇടയാക്കിയത്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്നലെ ഉച്ചയോടെ ശ്രീലങ്കയ്ക്കു സമീപത്തെത്തി. ഇന്നും നാളെയും ന്യൂനമർദം ശ്രീലങ്ക കടന്നു വീണ്ടും പടിഞ്ഞാറു ദിശയിൽ നീങ്ങുമെന്നാണു വിലയിരുത്തൽ.