About

News Now

തിരുവനന്തപുരം കോര്‍പ്പറേഷൻ നികുതിവെട്ടിപ്പ്: മുഖ്യപ്രതിയായ ഉദ്യേഗസ്ഥ അറസ്റ്റിൽ

 


തിരുവനന്തപുരം:

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതിവെട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. നേമം സോണിലെ സൂപ്രണ്ട്
എസ്. ശാന്തിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷ നവംബർ ഒന്‍പതിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ്  അറസ്‌റ്റ്‌ ചെയ്‌തത്‌. സ്‌റ്റേഷനിൽ വിളിച്ച്‌ വരുത്തി അറസ്‌റ്റ്‌ രേഖപ്പെടുത്തുകയായിരുന്നു.  കോർപ്പറേഷനിലെ മുതിർന്ന ഉദ്യോഗസ്ഥയാക്ക് ശാന്തി.

നികുതിവെട്ടിപ്പില്‍ എസ്. ശാന്തി അടക്കം ഏഴ് ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ സസ്പെന്‍റ് ചെയ്തിരുന്നു. 27 ലക്ഷം രൂപയുടെ വെട്ടിപ്പാണ് ശാന്തിയുടെ നേതൃത്വത്തില്‍ നേമം സോണിൽ മാത്രം നടന്നതെന്നായിരുന്നു കേസ്.  തിരുവനന്തപുരം കോര്‍പറേഷനിലെ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിലും നികുതി വെട്ടിപ്പ് നടന്നിരുന്നു.