മലമ്പുഴയിൽ കാട്ടാനക്കുട്ടി ഷോക്കേറ്റ് ചെരിഞ്ഞു
മലമ്പുഴ:
ആനക്കല്ലിലെ എസ്റ്റേറ്റിൽ കാട്ടാനക്കുട്ടിയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് മൂന്ന് വയസ്സ് പ്രായമുള്ള കാട്ടാനക്കുട്ടിയെ ചെരിഞ്ഞ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ആനക്കല്ലിൽ മലബാർ ദേവസ്വം ബോർഡ് പാട്ടത്തിന് നൽകിയ എലാക്ക് എസ്റ്റേറ്റിലായിരുന്നു കാട്ടാനയുടെ ജഡം കണ്ടത്. തുടർന്ന് വനം വകുപ്പുദ്യോഗസ്ഥരെ വിവരമറിയിച്ചു.
കാട്ടാനക്കുട്ടിയുടെ സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. ചരിഞ്ഞ കുട്ടിയാനക്കരികിൽ നിന്നും മാറാതെ തള്ളയാന ഏറെനേരം നിന്നു.
എസ്റ്റേറ്റിനുള്ളിലെ മോട്ടോർപുരയിലേക്കുള്ള വൈദ്യുത ലൈനിൽ നിന്നാണ് ഷോക്കേറ്റത്. . വൈദ്യുത ലൈൻ കൊമ്പിൽ കുരുങ്ങിയ നിലയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായതെന്ന് കരുതുന്നത്. പ്രദേശത്ത് കാട്ടാനയിറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നത്.
വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ് മോർട്ടത്തിന് ശേഷം ജഡം സംസ്ക്കരിച്ചു