സഹായം വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ
കോഴിക്കോട്:
നിർദ്ധനരായ രോഗികൾക്ക് ചികിത്സാ സഹായം നൽകാമെന്നും, വിവാഹത്തിന് ആവശ്യമായ സ്വർണ്ണം വാങ്ങി ,ബില്ലും സ്വർണ്ണവും കാണിച്ചാൽ മുഴുവൻ തുകയും നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ആളുകളിൽ നിന്ന് പണം തട്ടിയ ആൾ അറസ്റ്റിൽ. തൃശൂർ എടക്കര കൂവ്വക്കൂട്ട് കെ. കുഞ്ഞിമോനാണ് അറസ്റ്റിലായത്.
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം വെച്ച് 10/9/21 ന് ഫൈസൽ എന്ന ഓട്ടോ ഡ്രെവറുടെ കയ്യിൽ നിന്നും മൂന്നര പവൻ സ്വർണ്ണം തട്ടിയെടുത്തെന്ന നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ്
മെഡിക്കൽ കോളേജിന് സമീപമുള്ള ലോഡ്ജിൽ വെച്ച് കുഞ്ഞിമോനെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട്, ഒറ്റപ്പാലം കുറ്റിപ്പുറം, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ നിന്ന് ഇയാൾ പണം തട്ടിയെടുത്തതായി പരാതിയുണ്ട്. സലീം, ബഷീർ, റിയാസ് എന്നീ വ്യാജപേരുകളാണ് ഇയാൾ ആളുകളോട് പറയാറുണ്ടായിരുന്നത്.
തട്ടിപ്പിന് ഇരയായവർ വരും ദിവസങ്ങളിൽ പോലീസിനെ സമീപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കുഞ്ഞിമോനെ കോഴിക്കോട് ജെ.എഫ്.സി.എം 4 കോടതിയിൽ ഹാജരാക്കി, 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു