About

News Now

സ്കൂൾ തലത്തിൽ തന്നെ കുട്ടികളുടെ കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കണം :കെ.സി. ലേഖ

 


കോഴിക്കോട്

കുട്ടികളുടെ കഴിവുകൾ സ്കൂൾ തലത്തിൽ തന്നെ കണ്ടെത്തി പ്രോത്സാപ്പിക്കണമെന്ന് വേൾഡ് വുമൺസ് ബോക്സിങ് ചാമ്പ്യനും ധ്യാൻചന്ദ് അവാർഡ് ജേതാവുമായ കെ.സി. ലേഖ. ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിൽ നടത്തുന്ന ഇന്റർനാഷണൽ മോണ്ടിസോറി എജുക്കേഷന്റെ വെബ്സൈറ്റ് ഉദ്ഘാടനവും 50മത് ഓൺലൈൻ ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. കുട്ടികളുടെ കഴിവുകൾ തെളിയിക്കാൻ ഒരു ഫ്ലാറ്റ്ഫോം ലഭിക്കുകയാണെങ്കിൽ അദ്ധ്യാപകരുടെ പൂർണ്ണ പിന്തുണയും പ്രോത്സാഹനവും അനിവാര്യമാണ്. തന്റെ അദ്ധ്യാപകരുടെ പ്രോത്സാഹനം കൊണ്ട് മാത്രമാണ് തനിക്ക് വിജയം കൈവരിക്കാൻ കഴിഞ്ഞതെന്നും അവർ കൂട്ടി ചേർത്തു.

ചടങ്ങിൽ എൻ.സി.ഡി.സി ഫാക്കൽറ്റി റീജ മോഹൻ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനറും ഗ്ലോബൽ ഗുഡ് വിൽ അംബാസിറുമായ ബാബ അലക്സാണ്ടർ മുഖ്യ പ്രഭാഷണം നടത്തി. എൻ.സി.ഡി.സി ഫാക്കൽറ്റിമാരായ ഗിരിജ പീറ്റർ, വാനില തൻവീർ എന്നിവർ ആശംസയും അറിയിച്ചു. 

ബാച്ചിലേക്കുള്ള അപേക്ഷകൾ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് 9846808283. വെബ്സൈറ്റ് https://ncdconline.org