അവഗണന അവസാനിപ്പിച്ച് കർഷകർക്ക് ഉപാധിരഹിത പെൻഷനും ആനുകൂല്യ വർധനവും കേന്ദ്രം അനുവദിക്കണം: കെ.ഇ. ഇസ്മയിൽ
താമരശ്ശേരി:
നരേന്ദ്രമോദി കുത്തകൾക്ക് വേണ്ടി ഭരണം നടത്തുകയാണെന്ന് ഭാരതീയ ഖേദ് മസ്ദൂർ യൂണിയൻ (ബികെഎംയു) അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കെ.ഇ. ഇസ്മയിൽ . ബി കെഎംയു ജില്ലാ കേഡർ ക്യാമ്പ് താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകരും തൊഴിലാളികളും ഇന്ന് വൻ പ്രതിസന്ധി നേരിടുകയാണ്. ഈ വിഭാഗത്തോടുള്ള അവഗണന അവസാനിപ്പിച്ച് അവർക്ക് ഉപാധിരഹിത പെൻഷനും ആനുകൂല്യ വർധനവും അനുവദിക്കാൻ കേന്ദ്രം തയ്യാവണം. കേരളത്തിലെ എൽഡിഎഫ് സർക്കാർ എല്ലാ വിഭാഗം ജനങ്ങൾക്ക് വേണ്ടി നിലനിലകൊള്ളുന്ന സർക്കാറാണെന്നും ഇസ്മയിൽ പറഞ്ഞു. ബികെഎംയു ജില്ലാ പ്രസിഡണ്ട് പി.കെ കണ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.നാരായണൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി.കെ ദാമോദരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. അനുശോചന പ്രമേയം ചൂലൂർ നാരായണനനും രക്തസാക്ഷി പ്രമേയം ടി.എം ശശിയും അവതരിപ്പിച്ചു. ടി.എം. പൗലോസ്, കെ. മോഹനൻ ,കെ സദാനന്ദൻ , ഹമീദ് ചേളാരി, ടി..പി ഗോപാലൻ എന്നിവർ സംസാരിച്ചു. രാവിലെ പി.കെ കണ്ണൻ പതാക ഉയർത്തിയതോടെയാണ് ക്യാമ്പ് ആരംഭിച്ചത്.