About

News Now

യുവാവ്‌ പെട്രോളൊഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു

 


കോഴിക്കോട്‌:  

തിക്കോടിയിൽ യുവാവ്‌ പെട്രോളൊഴിച്ച്‌  തീകൊളുത്തിയ യുവതി മരിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്‌ട് അസിസ്റ്റന്റ് തസ്‌തികയിൽ താൽക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയ (22) ആണ് മരിച്ചത്.

പഞ്ചായത്ത്‌ ഓഫീസിന്‌ മുന്നിൽ രാവിലെ പത്തോടെയായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന് വരികയായിരുന്ന കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന വ്യാജേന തടഞ്ഞ് നിർത്തി സുഹൃത്ത്‌ തിക്കോടി വലിയ മഠത്തിൽ നന്ദു എന്ന നന്ദുലാൽ കയ്യിൽ കരുതിയ പെട്രോൾ  ദേഹത്ത്  ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന്‌ നന്ദു സ്വയം പെട്രോൾ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.പ്രേമാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുള്ള പ്രകോപനമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ്.

ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൃഷ്‌ണപ്രിയ വൈകിട്ടോടെ മരിച്ചു. തിക്കോടി കാട്ടുവയൽ കുനി മനോജന്റെ മകളാണ്‌.