കോഴിക്കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിൽ16 പരാതികൾ തീർപ്പാക്കി. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥിൻ്റെ അധ്യക്ഷതയിൽ നടന്ന സിറ്റിങ്ങിലേക്ക് 66 പരാതികളാണ് ലഭിച്ചത്. 45 കേസുകളിൽ പരാതിക്കാർ ഹാജരായി. പുതുതായി നാല് പരാതികൾ ലഭിച്ചു.