താമരശ്ശേരി ജി.വി.എച്ച്.എസ്.എസിൻ്റെ വികസനത്തിനായി ബിരിയാണി ചലഞ്ച് 18ന്
താമരശ്ശേരി:
താമരശ്ശേരി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ സമഗ്രവികസനത്തിന് ജനകീയ പങ്കാളിത്തത്തോടെ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ ജനുവരി 18 ന് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിലേക്കുള്ള വിഭവ സമാഹരണ യഞ്ജത്തിന് തുടക്കം. പി.സി. റാഷിദ് കോരങ്ങാട് സംഭാവനയായി നൽകിയ ഒരു ചാക്ക് അരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.അരവിന്ദൻ ഏറ്റുവാങ്ങി.. ചടങ്ങിൽ ഫെസ്റ്റ് ചെയർമാൻ പി.എം അബ്ദുൽ മജീദ്, ജനറൽ കൺവീനർ അഷ്റഫ് കോരങ്ങാട്, പ്രധാനധ്യാപിക ജ്യോതിമാനോത്ത്, വി.എച്ച്എസ്.സി പ്രിൻസിപ്പൽ ഉമ്മുകുൽസു, റാഷി താമരശ്ശേരി അദ്ധ്യാപകന്മാരായ ഹുസൈൻ കുട്ടി, ഹസീന, ഷജ്ന, റോസമ്മ തുടങ്ങിയവർ പങ്കെടുത്തു. .