About

News Now

താമരശ്ശേരി ചുരം എട്ടാം വളവിൽ ഗതാഗത തടസ്സം നേരിട്ടു

 

താമരശ്ശേരി: 

താമരശ്ശേരി ചുരം എട്ടാം വളവിൽ ഇന്നു രാവിലെ ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിട്ടു. ചരക്കുമായി ചുരം കയറുകയായിരുന്ന ലോറിയാണ്  രാവിലെ ഏഴ്‌ മണിയോടെ റോഡിന് നടുക്ക് കുടുങ്ങിയത്‌. ക്രെയിൻ ഉപയോഗിച്ച്‌ ലോറി നീക്കം ചെയ്തു. അത് വരെചുരം സംരക്ഷണ സമിതിയും പോലീസും സ്ഥലത്തെത്തി ഗതാഗതം വൺവേയായി നിയന്ത്രിച്ചു. 11 മണിയോടെയാണ് ഗതാഗതം പൂർണ്ണമായും പുനസ്ഥാപിച്ചത്.