About

News Now

കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.


 കട്ടിപ്പാറ:

കൃഷി നശിപ്പിച്ച വടക്ക് മുറിയിൽ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.  കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ വടക്കുംമുറി ഭാഗത്തെ കർഷകനായ വേണാടി അഹമ്മദ് കോയയുടെ കൃഷിയിടത്തിലിറങ്ങി ഇന്ന് പുലർച്ചെ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന എട്ട് വയസ്സ് പ്രായവും ഏകദേശം എൺപത് കിലോതുക്കവും ഉള്ള ആൺ പന്നിയെയാണ് കൊന്നത്. വനം വകുപ്പിൻ്റെ എം.പാനൽ ഷുട്ടർ വേണാടി ചന്തുക്കുട്ടിയാണ് വെടിവെച്ച് കൊന്നത്. കാട്ടുപന്നിയുടെ ജഡം പുതുപ്പാടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.ആർ. സുരേഷ് കുമാർ. ഗ്രേഡ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എൻ.കെ. ഇബ്രാഹിം. വാച്ചർമാരായ രവി.സജി, കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി.സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു.