കാട്ടുപന്നി കുറുകെ ചാടി: സ്കൂട്ടർ യാത്രികയായ ഒൻപത് വയസ്സുകാരിക്ക് ഗുരുതര പരിക്ക്
താമരശ്ശേരി:
കാട്ടുപന്നി വീണ്ടും വില്ലനായി. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ ഒൻപത് വയസ്സുകാരിക്ക് സാരമായി പരിക്കേറ്റു.
തിങ്കളാഴ്ച രാത്രി 7.30 ന് കട്ടിപ്പാറ പഞ്ചായത്തിലെ എട്ടേക്രയിലാണ് സംഭവം. സ്കൂട്ടർ യാത്രക്കാരായ ആദിത്യ ജാവയിൽ (9) ജീനേഷ് ജാവയിൽ (34) എന്നിവർക്കാണ് പരിക്കേറ്റത്.
പെരുമ്പള്ളി എട്ടേക്ര യാത്രാ മദ്ധ്യേ കെ.എൽ 57 ഡബ്ള്യു 4617 സ്കൂട്ടറാണ് അപടകത്തിൽ പ്പെട്ടത്. യാത്രയക്കിടെ ഇവരുടെ വാഹനത്തിന് കുറുകെ അപ്രതീക്ഷിതമായി കാട്ടുപന്നി ചാടുകയായിരുന്നു. കോഴിക്കോട് ജില്ലയുടെ മലയോര പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണം പരിവായിരിക്കുകയാണ്. ഇരുചക്രവാഹനയാത്രക്കാരാണ് കുടുതലും അപകടത്തിൽപ്പെടുന്നത്.