ഹരിദാസിന്റെ കൊലപാതകം: ആർഎസ്എസ് ‐ബിജെപി നേതൃത്വത്തിന്റെ അറിവോടെയെന്ന് കോടിയേരി ബാലകൃഷ്ണൻ
കണ്ണൂർ:
തലശ്ശേരി പുന്നോലിൽ ഹരിദാസിന്റെ കൊലപാതകം ആർഎസ്എസ് ‐ ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സിപിഐ എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ജനങ്ങളുടെ സുരക്ഷിതത്വവും സമാധാനവും ഇല്ലാതാക്കുവാനുള്ള നിർദ്ദേശമാണ് ക്രിമിനലുകൾ നടപ്പിലാക്കുന്നത്. അഭയ കേന്ദ്രമായ വീട്ടകങ്ങളിൽ കയറിയും കൊലപാതകം നടത്തുമെന്നാണ് ആർ എസ് എസ് - ബി ജെ പി കാപാലികർ പ്രഖ്യാപിക്കുന്നതെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ന്യൂമാഹിക്കടുത്ത് മത്സ്യത്തൊഴിലാളിയായ പുന്നോൽ കൊരമ്പിൽ ഹരിദാസാ(54)ണ് കൊല്ലപ്പെട്ടത്.
ജോലികഴിഞ്ഞ് മടങ്ങവേ തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ വീടിന് മുന്നിൽ വെച്ചാണ് ആക്രമണം. ഞായറാഴ്ച ഉച്ചക്കാണ് ഹരിദാസൻ കടലിൽ പോയത്. മടങ്ങിയെത്തുന്നത് കാത്തിരുന്ന സംഘമാണ് ആക്രമിച്ചത്. ബന്ധുക്കളുടെ മുന്നിൽവെച്ചാണ് അക്രമിച്ചത്