About

News Now

ഹോട്ടല്‍ ഉടമ കണ്ണൂരിൽ കുത്തേറ്റ് മരിച്ചു

 

കണ്ണൂര്‍: 

ഹോട്ടല്‍ ഉടമ കുത്തേറ്റ് മരിച്ചു. കണ്ണൂരിൽ ആയിക്കര പാലത്തിന് അടുത്തുവെച്ച് ഇന്ന് പുലർച്ചെ  12.45നാണ് സംഭവം.  സൂഫി മക്കാനി ഹോട്ടലിലെ ഉടമ ജഷീര്‍ (35) ആണ് കൊല്ലപ്പെട്ടത്..

ജഷീര്‍ ഹോട്ടല്‍ അടച്ച് വീട്ടിലേക്ക് പോകുന്ന വഴിയിൽ കാര്‍ തടഞ്ഞുനിര്‍ത്തി വഴക്കുണ്ടാക്കുകയും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ കുത്തേൽക്കുയായിരുന്നു. നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. 

കുത്തേറ്റ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഇവരെ ചോദ്യം ചെയ്തുവരികയാണ്.