About

News Now

കൈതപ്പൊയിൽ ജി.എം.യു. പി. സ്കൂൾ കെട്ടിടോദ്ഘാടനം ഞായറാഴ്ച

താമരശ്ശരി:  
പൊതുവിദ്യാഭ്യാസ വകുപ്പ് കിഫ്ബി പദ്ധതി യിൽ ഉൾപ്പെടുത്തി ഒരു കോടി പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ച കൈതപ്പൊയിൽ ജി.എം.യു. പി. സ്കൂളിൻ്റെ പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം  9ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 ന്  വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ശിവൻകുട്ടി നിർവഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ  വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുതുപ്പാടി ഗ്രാമപഞ്ചായത്ത്  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സജ്ജീകരിച്ച സയൻസ് ലാബ്, നവീകരിച്ച ലൈബ്രറി റീഡിംഗ് ഹാൾ, ക്ലാസ്സ് മുറികൾ എന്നിവയുടെയും ഉദ്ഘാടനം മന്ത്രി നിർവ ഹിക്കും. 1949 മുതൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ കൊയപ്പത്തൊടി കുടും ബത്തിന്റെ വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം അക്കാദമിക ഭൗതിക സൗകര്യങ്ങളോടെ ഏറെ പുരോഗതിയിലേക്കെത്തിയതായും ഭാരവാഹികൾ പറഞ്ഞു. എഴുന്നൂറിൽ അധികം വിദ്യാർഥികളും മുപ്പതോളം അധ്യാപകരും ജീവനക്കാരും ഉൾപ്പെടുന്ന ജി.എം.യു. പി.സ്കൂൾ കൈതപ്പൊയിൽ പുതുപ്പാടി പ്രദേശത്തെ ആദ്യത്തെ വിദ്യാലയമാണ്. തിരുവമ്പാടി എം.എൽ.എ.  ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മറ്റു ജനപ്രതിനിധികളും സാമൂഹ്യ- സാംസ്ക്കാരിക രംഗത്തെ നേതാക്കളും പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർപേഴ്സണും പുതുപ്പാടി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റുമായ ബീന തങ്കച്ചൻ,  പ്രധാന അധ്യാപകൻ കെ.ടി. ബെന്നി , പി.ടി.എ. പ്രസിഡന്റ്  ഷംസു കുനിയിൽ, എസ്.എം.സി. ചെയർമാൻ  ടി.കെ.സുഹൈൽ  എന്നിവർ പങ്കെടുത്തു.