ശബരിമല ദർശനത്തിന് നാളെ മുതല്‍ സ്‌പോട്ട് ബുക്കിങ് സംവിധാനം
തിരുവനന്തപുരം:
ശബരിമല ദർശനം നടത്തുന്നത്തിന് വ്യാഴാഴ്‌ച മുതല്‍ സ്‌പോട്ട് ബുക്കിങ് സംവിധാനം ഏർപെടുത്തും. പത്ത് ഇടത്താവളങ്ങളിൽ സൗകര്യം ഏര്‍പ്പെടുത്തിയതായി ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. മുന്‍കൂർ ബുക്ക് ചെയ്യാത്ത തീർഥാടകർക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നും സർക്കാർ കോടതിയില്‍ അറിയിച്ചു. വെര്‍ച്വല്‍ക്യൂവിന് പുറമെയാണിത്.
സ്‌പോട്ട് ബുക്കിങ്ങിന് ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി എന്നിവയ്‌ക്ക് പുറമേ പാസ്പോര്‍ട്ടും ഉപയോഗിക്കാം. വെര്‍ച്വല്‍ക്യൂ വഴിയുള്ള ബുക്കിങ്ങിനും പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയുന്നവിധം സോഫ്റ്റ് വെയറില്‍ മാറ്റംവരുത്തുമെന്നും സര്‍ക്കാര്‍.