മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഘം പിടിയില്‍
കോഴിക്കോട്:
കോഴിക്കോട് ആനിഹാള്‍ റോഡില്‍ വെച്ച് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന പ്രതികള്‍ പോലീസിന്റെ പിടിയിലായി. കോഴിക്കോട് സൌത്ത് ബീച്ച് ചാപ്പയില്‍ സ്വദേശിയായ അറഫാന്‍, കുണ്ടുങ്ങല്‍ സ്വദേശികളായ മുഹമ്മദ് റോഷന്‍, അജ്മല്‍ ഷാജഹാന്‍ എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 16 നാണ് കേസിന് ആസ്പദമായ സംഭം നടന്നത്. റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങി ആനിഹാള്‍ റോഡിലൂടെ നടന്നു പോകുകയായിരുന്ന കാസര്‍കോഡ് സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ സ്കൂട്ടറില്‍ വന്ന പ്രതികള്‍ പിടിച്ചു പറിച്ചു കൊണ്ടു പോവുകയായിരുന്നു.. സി.സി.ടി.വി ദ്യശ്യങ്ങളില്‍ നിന്നും പ്രതികളെയും വാഹനവും പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കേസ്സിലെ ഒന്നാം പ്രതിയായ അറഫാന്‍ കോഴിക്കോട് സിറ്റിയിലെ നിരവധി മോഷണ കേസ്സുകളിലേയും, പിടിച്ചു പറികേസ്സുകളിലേയും പ്രതിയാണ്,.ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ അനൂപ്. എ.പി, അബ്ദുള്‍ സലീം. വി. വി സീനിയര്‍ സിപിഒമാരായ സജേഷ് കുമാര്‍, രാജേഷ്.എന്‍ സി. പി.ഒമാരായ പ്രബീഷ്, അനൂജ്, പ്രവീണ്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.