ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 | ഫെബ്രുവരി ഫെബ്രുവരി 28 | തിങ്കൾ|1197 കുംഭം 16 ഉത്രാടം, തിരുവോണം| റജബ് 27|
🔳റഷ്യ യുക്രെയിനില്‍ അണ്വായുധം പ്രയോഗിക്കുമെന്ന് ആശങ്ക.. ബെലാറസിലെ സന്ധി ചര്‍ച്ച നടക്കുന്നതിനിടെ യുക്രെയിനിനെതിരേ സമ്മര്‍ദവുമായാണ് അണ്വായുധ ഭീഷണി. യുക്രെയിന്‍ ശക്തമായി ചെറുത്തുനില്‍ക്കുന്നതിനാലാണ് അണ്വായുധ പ്രയോഗത്തിനു തയാറാകാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതേസമയം, ഇതുവരെ 4300 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രെയിന്‍. റഷ്യയുടെ 27 വിമാനങ്ങളും 26 ഹെലികോപ്റ്ററും 146 ടാങ്കുകളും 706 സൈനിക വാഹനങ്ങളും തകര്‍ത്തെന്നും യുക്രെയിന്‍ അവകാശപ്പെട്ടു.
🔳ബെലാറസില്‍ സന്ധി ചര്‍ച്ച. റഷ്യയുടെ ക്ഷണമനുസരിച്ച് യുക്രൈന്‍ പ്രതിനിധി സംഘം ബെലാറസില്‍ എത്തി നേരത്തെത്തന്നെ എത്തിയ റഷ്യന്‍ പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ബെലാറൂസില്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലായിരുന്നു യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി. റഷ്യന്‍ പക്ഷത്തുള്ള രാജ്യമാണ് ബെലാറൂസ്. ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്നാണ് യുക്രെയിന്‍ പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്‌കി പ്രതികരിച്ചത്.
🔳സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍. തിയേറ്ററുകളില്‍ എല്ലാ സീറ്റിലും പ്രവേശനം അനുവദിച്ചു. ബാറുകള്‍, ക്ലബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകളിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കി. പൊതുയോഗങ്ങളില്‍ 1500 പേരെ വരെ പങ്കെടുപ്പിക്കാം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളെ കാറ്റഗറി തിരിച്ച് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും ഒഴിവാക്കി.
🔳യുക്രെയിനില്‍ കുടുങ്ങിയിരുന്ന 82 മലയാളികള്‍ ഇന്നലെ നാട്ടിലെത്തി. നാലു വിമാനങ്ങളിലായി 908 ഇന്ത്യക്കാരാണ് തിരിച്ചെത്തിയത്. കൂടുതല്‍ പേരെ തിരികേ കൊണ്ടുവരാന്‍ നടപടികള്‍ തുടരും. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി ഉന്നതതല യോഗം വിളിച്ചു. രാത്രി ഒമ്പതിന് ആരംഭിച്ച യോഗം രണ്ടു മണിക്കൂറോളം നീണ്ടു. പതിനയ്യായിരം പേരെ തിരികേ കൊണ്ടുവരേണ്ടിവരുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
🔳കേരളത്തില്‍നിന്ന് രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ യുക്രെയിനില്‍ പഠിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മിക്കവരും എംബിബിഎസ് പഠിക്കാനാണ് അവിടെ പോയത്. ഇന്ത്യക്കാരായ 18,095 വിദ്യാര്‍ത്ഥികളാണ് യുക്രൈനില്‍ ഉപരിപഠനം നടത്തുന്നതെന്നാണ് യുക്രെയിന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.
🔳യുക്രെയിനില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കാന്‍ വേഗത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കു കത്തയച്ചു. രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുഖ്യമന്ത്രി കത്തയക്കുന്നത്. കിഴക്കന്‍ യുക്രൈനിലെ ബങ്കറുകളിലും മറ്റും കഴിയുന്ന വിദ്യാര്‍ത്ഥികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടിലാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
🔳യുക്രെയിനില്‍നിന്നു വരുന്നവര്‍ക്കു ഗ്രീന്‍ ചാനല്‍ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുദ്ധ സാഹചര്യത്തില്‍ നിന്നും വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ടീമിനെ സജ്ജമാക്കും. ആവശ്യമെങ്കില്‍ മെഡിക്കല്‍ കോളേജുകളും പ്രധാന സര്‍ക്കാര്‍ ആശുപത്രികളും വഴി വിദഗ്ധ ചികിത്സ ഉറപ്പാക്കും. മന്ത്രി വ്യക്തമാക്കി.
🔳ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുന്നതിനാല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. ചക്രവാതച്ചുഴി രണ്ടു ദിവസത്തിനകം ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളിലാകും കേരളത്തില്‍ പരക്കെ മഴയ്ക്കു സാധ്യത.
🔳സിപിഎം സംസ്ഥാന സമ്മേളനത്തിനു നാളെ കൊച്ചിയില്‍ തുടക്കം. പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനുള്ള സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗം ഇന്നു കൊച്ചിയില്‍ ചേരും. നാലാം തീയതി സമ്മേളനം സമാപിക്കും.
🔳ക്രമസമാധാന നില തകര്‍ന്നെന്ന് ആരോപിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടും യുഡിഎഫ് പ്രക്ഷോഭത്തിന്. മാര്‍ച്ച് നാലിന് യുഡിഎഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലും എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടറേറ്റുകളിലും ധര്‍ണ നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. ഗുണ്ടാ സംഘങ്ങളെയും ലഹരിമാഫിയേയും സംരക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രിയും പൊലീസും സിപിഎമ്മും തിരുത്തണമെന്ന് ആവശ്യപ്പെട്ടാണു യുഡിഎഫ് പ്രക്ഷോഭമെന്നും ഹസന്‍ വിവരിച്ചു.
🔳കോഴിക്കോട് നഗരത്തില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോയറോഡ് പള്ളിക്കു സമീപം പള്ളിക്കണ്ടി അര്‍ഷാദ് എന്നയാള്‍ക്കു വെട്ടേറ്റു. മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണു വെട്ടിയത്. കുടിപ്പക ഏറ്റുമുട്ടലുകള്‍ തുടരുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
🔳നാളെ മഹാശിവരാത്രി. ആലുവാ മണപ്പുറത്തും ശിവക്ഷേത്രങ്ങളിലും ഒരുക്കങ്ങള്‍. ആലുവായില്‍ എത്തുന്നവര്‍ക്കു മെട്രോ ട്രെയിന്‍ അടക്കമുള്ള യാത്രാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍മൂലം കഴിഞ്ഞ രണ്ടു വര്‍ഷം ശിവരാത്രിക്കു പൊതുപരിപാടികളൊന്നും അനുവദിച്ചിരുന്നില്ല.
🔳സംസ്ഥാനത്ത് സ്വര്‍ണ വില രണ്ടാഴ്ചയ്ക്കകം 45,000 രൂപയാകാന്‍ സാധ്യതയെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍. ബാങ്കുകളില്‍ നിന്ന് വ്യാപാരികള്‍ വാങ്ങുന്ന സ്വര്‍ണ നിരക്ക് ഉയര്‍ന്നേക്കും.
🔳തിരുവനന്തപുരം വെമ്പായത്ത് ഹാര്‍ഡ് വെയര്‍ കടയില്‍ ഇന്നലെയുണ്ടായ തീപിടുത്തില്‍ മരിച്ച ജീവനക്കാരന്‍ നിസാമിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു കൈമാറി. മൂന്നാഴ്ച മുമ്പായിരുന്നു നിസാം കടയില്‍ ജോലിക്കെത്തിയത്. വെരിക്കോസ് രോഗമുള്ള നിസാമിന് വേഗത്തില്‍ നടക്കാന്‍ കഴിയില്ലായിരുന്നു. അതുകൊണ്ടാകാം തീ പടര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടാന്‍ സാധിക്കാതെ പോയത്.
🔳ലോഡ്ജ് മുറിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെ രക്തം വാര്‍ന്ന് യുവാവ് മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശിയായ ശ്രീനാഥിനെയാണ് (28) ഹൈദരാബാദിലെ നെല്ലൂരില്‍ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്രീനാഥിനെ ശസ്ത്രക്രിയക്കു വിധേയരാക്കിയ ബി.ഫാം വിദ്യാര്‍ഥികളായ മസ്താന്‍, ജീവ എന്നിവരെ അറസ്റ്റുചെയ്തു.