കല്ലുള്ളതോട് അജ്ഞാതജീവി ആടുകളെ കടിച്ചുകൊന്നു
കട്ടിപ്പാറ:
അജ്ഞാതജീവി ആടുകളെ കടിച്ചുകൊന്നു
കല്ലുള്ളതോട് കമ്പിട്ടവളപ്പിൽ അശോകന്റെ ഉടമസ്ഥതയിലുള്ള നാല് ആടുകളെയാണ് അജ്ഞാതജീവി കടിച്ചുകൊന്നത്. ശനിയാഴ്ച വൈകിട്ടോടെ, മേയാൻ വിട്ട ആടുകളെ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും മാരകമായ മുറിവുകളോടെ കണ്ടെത്തുകയായിരുന്നു. കാക്കണഞ്ചേരി ഭാഗത്തെ വനപാലകരാണ് ആടുകളുടെ ജഡം കണ്ടെത്തിയത്.